ദോഹ: നോബിൾ ഇന്ത്യൻ കിൻഡർഗാർട്ടനിലെ പതിനെട്ടാമത് ബിരുദ ദാനo നോബിൾ ഇന്റർനാഷണൽ സ്കൂളിൽ സാഘോഷം നടത്തുകയുണ്ടായി. പ്രസ്തുത ചടങ്ങ് സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു ഉദ്ഘാടനം ചെയ്തു. ......

കോഴിക്കോട് :ഖത്തറിലെ പ്രമുഖ വ്യവസായിയും മനുഷ്യ സ്നേഹത്തിന്റെ മഹാ മാതൃകയും ആയ സൈനുൽ ആബിദ് എന്ന സ്നേഹ ജനങ്ങളുടെ ആബിദ്ക്ക് ക്ക് സൗഹൃദ ലോകം സമ്മാനിച്ച സൗഹൃദ നിലാ വൊളി എന്ന പുസ്തകം കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ പ്രൊഡ മായ സദസ്സിൽ പ്രകാശിതമായി. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് അക്ഷാരർത്ഥത്തിൽ കോഴിക്കോട് നടന്ന സാംസ്കാരിക സംഗമമായി രാഷ്ട്രീയ സാമൂഹിക മത സാംസ്കാരിക വേദികളിൽ വ്യത്യസ്തത നില പാടുകൾ പുലർത്തുന്നവരുടെ കൂടിച്ചേരലിന്റെ വേദി കൂടി ആയി ബന്ധുക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ, വ്യവസായ പ്രമുഖർ, സാഹിത്യ കാരന്മാർ എന്നിവരെല്ലാം സാക്ഷി യായി.
കേരള നിയമ സഭാ സ്പീക്കർ എ എൻ ഷംസീർ ഉത്ഘാടനം ചെയ്തു കാരുണ്യ പ്രവർത്തനങ്ങൾക്ക് മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാത്ത വലിയ മനസ്സിന്റെ ഉടമയാണ് ആബിദ്ക്ക് എന്ന് സ്പീക്കർ പറഞ്ഞു പാവങ്ങൾക്ക് വേണ്ടി ചിലവഴിക്കാൻ കാണിക്കുന്ന ആബിദ്ക്കയുടെ താല്പര്യം മറ്റ് പല സമ്പന്നർക്കും ഇല്ല ആരെയും ആകർഷിക്കുന്ന വശ്യമായ പുഞ്ചിരിയും അദ്ദേഹത്തിന്റെ പ്രത്യേകത യാണ് വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നതിൽ സന്തോഷവനാണെന്നു സ്പീക്കർ പറഞ്ഞു തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണൻ വഴിയാണ് തനിക്ക് ആബിദ്ക്കയെ പരിചയ മെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പുസ്തം നൽകി പ്രകാശനം ചെയ്തു. ......
തൃശൂർ: ഇരിങ്ങാലക്കുടയിൽ വൻ നിക്ഷേപത്തട്ടിപ്പ്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബില്യൻ ബീസ് എന്ന ഷെയർ ട്രേഡിങ് സ്ഥാപനത്തിനെതിരെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്. ......
കൊച്ചി: സംസ്ഥാനത്ത് ആദ്യ സ്വകാര്യ സർവകലാശാല സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ......
കൊല്ലം കുണ്ടറയിൽ റയിൽവെ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട പ്രതികൾ അറസ്റ്റിൽ. കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് പിടിയിലായത്.......
പിഎസ്സി ആവശ്യമുണ്ടോ ഇല്ലയോ എന്നു പഠനം നടത്തണമെന്ന് മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. തൊഴിലിനു വേണ്ടി യുവജനങ്ങൾ നാടുവിടുകയാണെന്നും സി ദിവാകരൻ ചൂണ്ടിക്കാട്ടി. ......
കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ്. കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റിലാണ് കമ്പനിയുടെ പ്രഖ്യാപനം. ലോജിസ്റ്റിക്സ് മേഖലയിലാകും നിക്ഷേപം നടത്തുകയെന്നും ഗ്രൂപ്പ് മേധാവി ഷറഫുദ്ദീൻ ഷറഫ് മാധ്യമങ്ങളോട് പറഞ്ഞു. വ്യവസായ സെക്രട്ടറിക്കൊപ്പമായിരുന്നു ഷറഫുദ്ദീൻ ഷറഫ് മാധ്യമങ്ങളെ കണ്ടത്.
കേരളത്തിലെ രണ്ട് സ്ഥലങ്ങളിൽ 5000 കോടിയുടെ നിക്ഷേപമാണ് കമ്പനി ഉദ്ദേശിക്കുന്നത്. ......
ഡൽഹിയിൽ മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള പാതകളിലെ സൂചന ബോർഡുകൾ നശിപ്പിച്ച നിലയിൽ. വെള്ളിയാഴ്ച രാത്രിയാണ് ഹുമയൂൺ റോഡിലെയും അക്ബർ റോഡിലെയും സൂചന ബോർഡുകൾ നശിപ്പിച്ചത്. ......
പാലക്കാട് അട്ടപ്പാടി ജനവാസ മേഖലയിലെ സ്ഥിര സാന്നിധ്യമായിരുന്ന കരടിയെ ആന ചവിട്ടി. കാലിൽ പരിക്കേറ്റനിലയിലാണ് കരടിയെ കണ്ടെത്തിയത്.......
കൊല്ലം ജില്ലയിലെ കുണ്ടറയിൽ റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമമെന്ന് സംശയം. ഇന്നു പുലർച്ചെയാണ് നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിനു സമീപത്തെ ട്രാക്കിന് കുറുകെ പഴയ ടെലഫോൺ പോസ്റ്റ് കണ്ടെത്തിയത്. ......